Saturday, March 7, 2026
Saudi ArabiaTop Stories

സൗദിയിൽ ഇത് വരെ എത്തിയത് 15 ലക്ഷം വിദേശ തീർഥാടകർ

ജിദ്ദ: ബുധനാഴ്ച വരെ കര, വ്യോമ, കടൽ അതിർത്തികളിലൂടെ 15 ലക്ഷം തീർഥാടകർ സൗദിയിലെത്തിയതായി ജവാസാത്ത് അറിയിച്ചു.

കര മാർഗം 60,000 പേരും കടൽ മാർഗം 4,700 പേരും ബാക്കിയുള്ളവർ വിമാന മാർഗവും ആണ് എത്തിയത്.

സൽമാൻ രാജാവിന്റെ പ്രത്യേക അതിഥികളായി ലോകത്തെ 90 രാജ്യങ്ങളിൽ നിന്നുള്ള 1300 പേരും സൗദിയിലെത്തി.

അതേ സമയം പുണ്യസ്ഥലങ്ങളായ അറഫയിലും മുസ്ദലിഫയിലും വ്യാഴാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന താപനില (45 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്ത്മാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്