Saturday, September 21, 2024
Saudi ArabiaTop Stories

അവസാന നിമിഷങ്ങളിൽ ജിദ്ദ എയർപോർട്ടിലേക്ക് ഹജ്ജ് വിമാനങ്ങൾ എത്തുന്നതിന്റെ റഡാർ വീഡിയോ വൈറലാകുന്നു

ജിദ്ദ: അവസാന നിമിഷങ്ങളിൽ ജിദ്ദ എയർപോർട്ടിലേക്ക് ഹാജിമാരുമായി എത്തിയ വിമാനങ്ങളുടെ റഡാർ ദൃശ്യങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

പുലർച്ചെ 3 മണിക്കും വൈകുന്നേരം 8 മണിക്കും ഇടയിൽ ജിദ്ദ എയർപോർട്ടിലേക്ക് വിമാനങ്ങൾ ഒഴുകുന്നതിന്റെ റഡാർ ദൃശ്യമാണ് വൈറലായത്.

അതേ സമയം ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാരുടെ വരവ് പൂർത്തിയായതായി ജവാസാത്ത് അറിയിച്ചു.

16 ലക്ഷത്തിൽ പരം വിദേശ തീർഥാടകർ ആണ് ഈ വർഷം ഹജ്ജിനെത്തിയിട്ടുള്ളത്. അതേ സമയം ആഭ്യന്തര തീർഥാടകർ അടക്കം ഈ വർഷം ഹാജിമരുടെ എണ്ണം 20 ലക്ഷം കവിയും എന്നാണ് റിപ്പോർട്ടുകൾ.

ജിദ്ദ എയർപോർട്ടിലേക്ക് വിമാനങ്ങൾ ഒഴുകുന്നതിന്റെ റഡാർ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്