തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ; ജംറയിൽ കല്ലേർ തുടരുന്നു; വീഡിയോ കാണാം

എല്ലാ ഗൾഫ് രാജ്യങ്ങളിലെയും വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷത്തിന്റെ നിറവിൽ ആണുള്ളത്

സൗദിയിൽ ഈദ്  നമസ്കാരത്തിനായി പള്ളികളും ഈദ് മുസല്ലകളും എല്ലാം മതകാര്യവകുപ്പ് സജ്ജമാക്കിയിരുന്നു.

മക്കയിലെ മസ്ജിദുൽ ഹറാമിൽ ശൈഖ് യാസിർ അദോസരിയായിരുന്നു ഈദ് നമസ്ക്കാരത്തിനു ഇമാം.

അതേ സമയം മുസ്ദ്ലിഫയിൽ നിന്ന് മിനയിൽ എത്തിയ ഹാജിമാർ ജംറത്തുൽ അഖബയിൽ കല്ലെറിയാൻ ആരംഭിച്ചിട്ടുണ്ട്.

കുഞ്ഞു തീർഥാടകയെ കല്ലെറിയാൻ സഹായിക്കുന്ന സൗദി സുരക്ഷാ ഭടൻ.

ഹാജിമാർ ജം റതുൽ അഖബയിൽ കല്ലെറിയുന്നതിന്റെ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്