തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം; മദീനയിലേക്ക് പോകുകയായിരുന്ന കുടുംബത്തിലെ രണ്ട് പേർ മരിച്ചു

സൗദിയിലെ അൽ ഹസ്സയിൽ നിന്ന് മദീനയിലേക്ക് സിയാറത്തിനു പോകുകയായിരുന്ന പത്തംഗ കുടുംബം സഞ്ചരിച്ച വാൻ അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു.

തമിഴ്നാട് മധുര സ്വദേശി ഇസാൽ ബീഗം, രണ്ട് വയസ്സുകാരൻ ജസീൽ മുസ്തഫ എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഇവർ സഞ്ചരിച്ച വാൻ അൽ ഹസയിൽ നിന്ന് മദീന റൂട്ടിൽ ഒരു മണിക്കൂർ സമയം പിന്നിട്ടു ഖുറൈസിനടുത്ത് വെച്ച് മറിയുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന മറ്റു എട്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. മരണപ്പെട്ടവരെ സൗദിയിൽ തന്നെ ഖബറടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്