സൗദിയിൽ അഞ്ച് ഭീകരരുടെ വധശിക്ഷ നടപ്പാക്കി
ദമാം: കിഴക്കൻ പ്രവിശ്യയിൽ അഞ്ച് ഭീകരരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നാല് സൗദികളെയും ഒരു ഈജിപ്തുകാരനെയുമാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതികൾ അൽ അഹ് സയിലെ ഒരു ആരാധനാലയം അക്രമിക്കുകയും അഞ്ച് പേർ മരിക്കുകയും ചെയ്തിരുന്നു.
പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും കോടതി വധ ശിക്ഷ വിധിക്കുകയും റോയൽ കോർട്ട് വിധി നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തതിനെത്തുടർന്ന് തിങ്കളാഴ്ച വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയ പ്രസ്താവന വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
