റിയാദ് എയർപോർട്ടിൽ പാർക്കിംഗ് ഫീ കൂട്ടി
റിയാദ്: റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ പാർക്കിംഗ് ഫീ വർദ്ധിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിലെ പാർക്കിംഗ് ഫീ ഇനി മുതൽ മണിക്കൂറിനു 10 റിയാലായിരിക്കും. നേരത്തെ ഇത് 5.5 റിയാൽ ആയിരുന്നു.
അന്താരാഷ്ട്ര പാർക്കിംഗ് ഫീ മണിക്കൂറിന് 10 റിയാലും പ്രതിദിനം പരമാവധി 130 റിയാലുമായിരിക്കും. അതേ സമയം 48 മണിക്കൂറിന് ശേഷം പാർക്കിംഗ് ഫീ പ്രതിദിനം 40 റിയാൽ എന്ന തോതിൽ കുറയും.
ട്രാവൽ ഹാളുകൾക്ക് സമീപമുള്ള ഷോർട്ട് ടേം പാർക്കിംഗ് ഏരിയകളിലെ ഫീസ് മണിക്കൂറിനു 10 റിയാലും പ്രതിദിനം പരമാവധി 130 റിയാലുമായിരിക്കും. അതേ സമയം ലോംഗ് ടേം പാർക്കിംഗ് ഏരിയകളിൽ മണിക്കൂറിനു 10 റിയാലും പ്രതിദിനം 80 റിയാലും ആയിരിക്കും പരമാവധി ഫീസ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
