Saturday, September 21, 2024
KeralaTop Stories

കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവധുവിന് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരിക്ക്

പാലക്കാട്∙ പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്.

കോയമ്പത്തൂർ സ്വദേശിയായ ഭർത്താവ് ഷക്കീറിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. നെന്മാറ കുനിശേരിയിലെ ബന്ധുവീട്ടിലെ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനീഷയുടെ ജീവൻ രക്ഷിക്കാനായില്ല. ജൂൺ നാലിനായിരുന്നു ഇവരുടെ വിവാഹം.

കുഴൽമന്ദം പുതുക്കോട് മുടിപ്പറമ്പ് വീട്ടിൽ കാജാ ഹുസൈൻ–ആസിയ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് അനീഷ. സഹോദരിമാർ: അൻഷിയ, അൻസിയ, അൻസൽന

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q