ജിദ്ദയിലെ പ്രശസ്ത മലയാളി ഫുട്ബോൾ കളിക്കാരൻ മരിച്ചു
ജിദ്ദ: ജിദ്ദയിലെ പ്രശസ്ത മലയാളി ഫുട്ബോൾ കളിക്കാരൻ അരീക്കോട് തേരട്ടമ്മൽ സ്വദേശി ഷാഹിദ് എന്ന ഈപ്പു (30) മരിച്ചു.
നെഞ്ച് വേദനയെത്തുടർന്ന് ഇന്നലെ ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
ടൗൺ ടീം സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിൽ മുൻ നിര കളിക്കാരനായിരുന്ന ഷാഹിദ് ഏതാനും വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്നു.
ജിദ്ദ ഖാലിദ് ബിൻ വലീദിൽ ഹോട്ടൽ നടത്തുകയായിരുന്നു ഷാഹിദ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
