Sunday, April 20, 2025
KeralaTop Stories

ശിഹാബ് ചോറ്റൂർ കാന്തപുരത്തെ സന്ദർശിച്ചു

മലപ്പുറത്തുനിന്ന് മക്കയിലേക്ക് നടന്നു ഹജ്ജിനു പോയതിലൂടെ പ്രശസ്തനായ ശിഹാബ് ചോറ്റൂർ കാന്തപുരം എ പി അബൂബക്കർ മുസ് ലിയാരെ കാരന്തൂർ മർക്കസിൽ സന്ദർശിച്ചു.

തൻറെ പേജിൽ ശിഹാബ് ചോറ്റൂർ തന്നെയാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരത്തെ സന്ദർശിച്ച വിവരം ചിത്രസഹിതം പ്രസിദ്ധപ്പെടുത്തിയത്.

മക്കയിലേക്കുള്ള ശിഹാബിന്റെ നടത്തവേളയിൽ പല ഘട്ടങ്ങളിലും കാന്തപുരം ശിഹാബുമായി ഫോണിൽ സംസാരിക്കുകയും ആവശ്യമായ സഹായസഹകരണങ്ങൾ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

വിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞതിനുശേഷം കഴിഞ്ഞ ദിവസമായിരുന്നു ശിഹാബ് ചോറ്റൂർ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയത്.

ശിഹാബ് ചോറ്റൂരിന് ജന്മനാടായ മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയിൽ വൻ സ്വീകരണം നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്