തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ സൈക്കിളിൽ കാറിടിച്ച് മലയാളി മരിച്ചു

ജിദ്ദ ഹറാസാത്ത് റോഡിൽ സൈക്കിളിൽ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു.

അഞ്ചച്ചവടി മൂച്ചിക്കൽ സ്വദേശി വെള്ളിലക്കുന്നൻ മുഹമ്മദ് എന്ന കുട്ട്യാപ്പു (57) വാണ് മരിച്ചത്.

ബൂഫിയ നടത്തുകയായിരുന്ന മുഹമ്മദ് ഇന്നലെ ഉച്ചക്ക് കടയടച്ച് റൂമിലേക്ക് സൈക്കിളിൽ പോകവേയായിരുന്നു അപകടം നടന്നത്.

പരേതനായ വെള്ളിലാംകുന്നൻ ഏനിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ :,മൈമൂന
നാല് മക്കളുണ്ട്. 15 വർഷമായി സൗദിയിൽ ബൂഫിയ നടത്തുന്നു

മയ്യിത്ത് ജിദ്ദയിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്