Saturday, September 21, 2024
Saudi ArabiaTop Stories

ബുധനാഴ്ച കഅബയുടെ കിസ് വ മാറ്റും

ജൂലൈ 19 ബുധനാഴ്ച വിശുദ്ധ ക അബയുടെ കിസ് വ മാറ്റൽച്ചടങ്ങ് നടക്കുമെന്ന് ഇരു ഹറം കാര്യ വകുപ്പ് അറിയിച്ചു.

130 സാങ്കേതിക വിദഗ്ധരും നിർമ്മാതാക്കളും ക അബയെ പുതിയ കിസ് വ അണിയിക്കുന്ന ചടങ്ങിൽ സാന്നിദ്ധ്യം വഹിക്കും.

ഏകദേശം 670 കിലോഗ്രാം ശുദ്ധ പട്ടും 120 കിലോഗ്രാം സ്വർണ്ണ നൂലുകളും 100 കിലോഗ്രാം വെള്ളി നൂലുകളും ഒരു കിസ് വ നിർമ്മാണത്തിനു ഉപയോഗിക്കുന്നുണ്ട്.

കിംഗ് അബ്ദുൽ അസീസ് കോം പ്ലക്സിൽ നിർമ്മിക്കുന്ന കിസ് വയുടെ നിർമ്മാണ പ്രക്രിയയിൽ 200 ലധികം പേർ വിവിധ മേഖലകളിലായി ഭാഗമാകുന്നുണ്ട്.

എല്ലാ വർഷവും. മുഹറം 1 നാണ് വിശുദ്ധ ക അബയുടെ കിസ് വ മാറ്റാറുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്