Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് മരണം

സൗദിയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അല്‍ഹസക്കടുത്ത് ബത്ഹ – ഹറദ് റോഡിലാണ് അപകടം നടന്നത്.

യുഎഇയില്‍ നിന്ന് 12 പേരുമായി സൗദിയിലേക്ക് വന്ന കാറും ഏഴംഗ സൗദി കുടുംബം സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയെ തുടർന്ന് ഒരു കാറിന് തീപിടിച്ചു.

ഹൈവേ പോലീസ്, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കണമെന്നും മരണപ്പെട്ടവരുടെ അനന്തര കർമ്മങ്ങൾക്കാവശ്യമായ നടപടികള്‍ വേഗത്തിലാക്കണമെന്നും കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദേശം നല്‍കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q