സൗദി അറേബ്യയിൽ 100 റിയാൽ കൊണ്ട് എന്തെല്ലാം ഭക്ഷ്യ സാധനങ്ങൾ വാങ്ങാൻ സാധിക്കും ? യുവാവിന്റെ വീഡിയോ വൈറലാകുന്നു
100 റിയാൽ കൊണ്ട് സൗദി അറേബ്യയിൽ ഒരാൾക്ക് എന്തെല്ലാം ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ സാധിക്കും എന്ന് വിശദീകരിച്ചുകൊണ്ടുള്ള ഈജിപ്ഷ്യൻ യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നു.
ഒന്നര ലിറ്റർ എണ്ണയും നാല് ടിൻ ഫൂലും മൂന്ന് ടീൻ തൂനയും 30 റിയാലിനു വാങ്ങാൻ യുവാവിനു സാധിച്ചു.
രണ്ട് കീസ് വലിയ ഉള്ളി 5 റിയാൽ, രണ്ട് കീസ് ഉരുളക്കിഴങ്ങ് 5 റിയാൽ, കുക്കുംബർ, ക്യാരറ്റ്, കൂസ എന്നിവ 10 റിയാലിനും യുവാവ് വാങ്ങിച്ചു.
കൂടാതെ ഒന്നര കിലോ തക്കാളി, 30 മുട്ട, 10 കിലോ മൈദ, 4 കിലോ മക്രോണ, ഒരു പാക്ക് ഫ്രോസൺ ചിക്കൻ എന്നിവയും യുവാവ് വാങ്ങി.
താൻ വാങ്ങിയ എല്ലാ ഭക്ഷ്യ വസ്തുക്കൾക്കും കൂടെ ആകെ 100 റിയാലും 40 ഹലാലയും മാത്രമാണ് ബിൽ ആയതെന്നും യുവാവ് വെളിപ്പെടുത്തുന്നു.
യുവാവ് 100 റിയാലിനു ട്രോളി നിറയെ ഭക്ഷ്യ വസ്തുക്കൾ വാങ്ങിക്കൂട്ടുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa