തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള ശിക്ഷ ഓർമ്മപ്പെടുത്തി അധികൃതർ

സ്വന്തം നിലയിൽ ജോലിചെയ്യുന്ന വിദേശികൾക്കുള്ള ശിക്ഷയെ കുറിച്ച് സൗദി പൊതുസുരക്ഷാ വിഭാഗം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

സ്പോൺസറുടെ കീഴിലല്ലാതെ സ്വന്തം നിലയിൽ ജോലിചെയ്യുന്ന വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലും ആണ് ശിക്ഷ ലഭിക്കുക.

അതേ സമയം രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നുണ്ട്.

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 13,931 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പിടിക്കപ്പെട്ടവരിൽ 7667 പേർ ഇഖാമ നിയമ ലംഘകരും 2156 പേർ തൊഴിൽ നിയമ ലംഘകരും 4108 പേർ അതിർത്തി നിയമ ലംഘകരുമാണ്.

അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 874 പേരും പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 79% യമനികളും 18% എത്യോപ്യക്കാരും 3% മറ്റു രാജ്യക്കാരും ആണ്.

അനധികൃതമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 85 പേരും നിയമ ലംഘകർക്ക് അഭയവും സഹായവും മറ്റും ചെയ്ത് കൊടുത്ത 9 പേരും പിടിയിലായവരിൽ പെടുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 8549 പേരെ നാട് കടത്തിയതായും അധികൃതർ പ്രസ്താവിച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്