സ്വന്തം പിതാവിനെ കഴുത്തിൽ കഠാരയിറക്കി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
ജിസാനിൽ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു
മുഹ്സിൻ ബിൻ ഹവാഷ് അൽ ബസ് വി എന്ന സൗദി പൗരനാണ് മയക്കു മരുന്നിന്റെ ലഹരിയിൽ തന്റെ പിതാവിന്റെ കഴുത്തിൽ നിരവധി തവണ കഠാര കുത്തിയിറക്കി കൊലപ്പെടുത്തിയത്.
തുടർന്ന് പ്രതിക്കെതിരെ ചുമത്തപ്പെട്ട ആരോപണം അന്വേഷണത്തിൽ തെളിയുകയും അതിഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.
വധശിക്ഷ നടപ്പാക്കാനുള്ള കോടതിവിധി അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവച്ചതിനെ തുടർന്ന് വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും പ്രതിയെ ഇന്ന് ജിസാനിൽ വധശിക്ഷയ്ക്ക് വിധേയമാക്കുകയുമായിരുന്നു.
രാജ്യത്ത് നിയമവും നീതിയും സുരക്ഷിതമായി നില നിർത്താനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ഓർമ്മപ്പെടുത്തിയ ആഭ്യന്തര മന്ത്രാലയം നിരപരാധികളെ അക്രമിക്കുകയോ രക്തം ചിന്തുകയോ ചെയ്യുന്നവർക്കുള്ള ദൈവീക വിധി തീർച്ചയായും നടപ്പാക്കുമെന്നും ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa