Tuesday, November 26, 2024
Saudi ArabiaTop Stories

ലോകത്തെ ഏറ്റവും വേഗതയേറിയ 10 ട്രെയിനുകളിൽ ഒന്നായ ഹറമൈൻ എക്പ്രസ് ട്രെയിൻ തീർഥാടകർക്ക് വലിയ ആശ്വാസമാകുന്നു

മക്കയിൽ നിന്നും മദീനയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ഹറമൈൻ എക്സ്പ്രസ് ട്രെയിൻ പതിനായിരക്കണക്കിനു തീർഥാടകർക്കാണ് ആശ്വാസമാകുന്നത്.

ഈ വർഷം ഹറമൈൻ ട്രെയിൻ സർവീസ് ഉപയോഗിച്ച തീർഥാടകരുടെ തോത് വളരെ ഉയർന്നതായിരുന്നു. ഈ സീസണിൽ 33,000 പേർ വരെ പ്രതിദിനം യാത്ര ചെയ്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 ട്രെയിനുകളിലൊന്നായ ഹറമൈൻ ട്രെയിനിന്റെ മണിക്കൂറിലെ പരമാവധി വേഗം  300 കിലോമീറ്റർ ആണ്. ബിസിനസ്, എകോണമിക് വിഭാഗങ്ങളിലായി ആകെ 417 സീറ്റുകൾ ആണ് ഒരു ട്രെയിനിൽ ഉള്ളത്. നിലവിൽ 36 ട്രെയിനുകൾ ആണ് ഹറമൈൻ റൂട്ടിൽ സർവീസ് നടത്തുന്നത്. ഒരു ട്രെയിനിൽ 13 ബോഗികൾ ആണുള്ളത്.

മക്ക, ജിദ്ദ സുലൈമാനിയ, ജിദ്ദ എയർപോർട്ട്, കിംഗ് അബ്ദുല്ല എകണോമിക് സിറ്റി, മദീന എന്നീ അഞ്ച് സ്റ്റേഷനുകളാണ് ഹറമൈൻ ട്രെയിൻ റൂട്ടിൽ ഉള്ളത്.

ഹറമൈൻ ട്രെയിനിന്റെ ഓപ്പറേഷൻ നടത്തുന്നത് സൗദി സ്പാനിഷ് റെയിൽവേ പ്രൊജക്റ്റ് കമ്പനിയാണ്. കഴിഞ്ഞ ദിവസം ഒരു ട്രെയിൻ വൈകിയോടിയതിനു യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചത് സർവീസിലെ കൃത്യതയോടുള്ള അധികൃതരുടെ പ്രതിജ്ഞാബദ്ധതയെയാണ് സൂചിപ്പിക്കുന്നത്.

തീർഥാടകർക്കുള്ള സേവനം എന്നതിലുപരി സൗദി അറേബ്യയുടെ ഗതാഗത മേഖലയുടെ ആധുനിക മുഖം കൂടിയാണ് ഹറമൈൻ റെയിൽവേ.











അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്