സൗദിയിൽ യുദ്ധവിമാനം തകർന്നു വീണ് ജീവനക്കാർ മരിച്ചു
ഖമീസ് മുഷൈത്തിൽ ബുധനാഴ്ച ഉച്ചക്ക് സൗദി യുദ്ധവിമാനം തകർന്ന് വീണതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു
കിംഗ് ഖാലിദ് എയർബേസിൽ ഇന്നുച്ചക്ക് 2:28 നാണ് പരിശീലന പറക്കലിനിടയിൽ (F-15SA) യുദ്ധ വിമാനം തകർന്ന് വീണത്.
വിമാനത്തിലെ രണ്ട് ജീവനക്കാർ അപകടത്തിൽ മരിച്ചതായി പ്രതിരോധ മന്ത്രാലയ വാക്താവ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്തസാക്ഷികളായ ജീവനക്കാർക്കും അവരുടെ കുടുംബത്തിനും വേണ്ടിയും മന്ത്രാലയ വാക്താവ് ബ്രിഗേഡിയർ ജനറൽ അൽ മാലികി പ്രാർഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
