തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

നാളെ നാട്ടിൽ പോകാനിരുന്ന മലപ്പുറം സ്വദേശി മരിച്ചു

സൗദിയിലെ  ഹുഫൂഫിലെ  മുനൈസിലയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മുലം മരിച്ചു.

അരീക്കോട് കുനിയിൽ സ്വദേശി ഇയ്യക്കാട്ടിൽ അരവിന്ദൻ (56) ആണ് മരിച്ചത്.

നാളെ ( 8 ആം തീയതി) നാട്ടിൽ പോകാനായി ടികറ്റെടുത്ത് യാത്രക്കൊരുങ്ങിയിരുന്ന സന്ദർഭത്തിൽ ആണ് ആകസ്മിക മരണം സംഭവിച്ചത്.

ആറു മാസം മുമ്പ് ഹാർട്ട് ബൈപാസ് സർജറി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നു അരവിന്ദൻ.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി കഫീലിന്റെ കൂടെ കാർപന്റർ ജോലി ചെയ്ത് വരികയായിരുന്നു.

അമ്മയും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അരവിന്ദൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്