തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ബഖ്ലാവക്കുള്ളിൽ ഒളിപ്പിച്ച് സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തു

ജിദ്ദ: ജിദ്ദ ഇസ്‌ലാമിക് തുറമുഖം വഴി അതി വിദഗ്ധമായി 22 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ സൗദിക്കകത്തേക്ക് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തകർത്തു.

മധുര പലഹാരമായ ബഖ്ലാവയുടെ പാർസലിൽ അതീവ രഹസ്യമായി ഒളിപ്പിച്ചായിരുന്നു ഗുളികകൾ കടത്താൻ ശ്രമിച്ചത്.

സുരക്ഷാ സാങ്കേതിക വിദ്യകളിലൂടെ പരിശോധിച്ചപ്പോൾ ബഖ്ലാവക്കൊപ്പം ഒളിപ്പിച്ച നിലയിൽ മയക്ക് മരുന്ന് ഗുളികകൾ കണ്ടെത്തുകയായിരുന്നു.

പാർസൽ സ്വീകരിക്കാനെത്തിയ രണ്ട് പേരെ  നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്‌ടറേറ്റുമായി സഹകരിച്ച് കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്