സൗദിയിൽ കൗമാരക്കാരനെ പീഡിപ്പിച്ചയാളെ വധശിക്ഷക്ക് വിധേയനാക്കി
ദമാം: ഈസ്റ്റേൺ പ്രൊവിൻസിൽ കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഖാലിദ് ബിൻ അഹമ്മദ് ഖലീഫ എന്ന സൗദി പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ബലംപ്രയോഗിച്ചും കത്തികാട്ടി ഭീഷണിപ്പെടുത്തിയും കൗമാരക്കാരനെ പീഡിപ്പിക്കുകയും മറ്റൊരു കൗമാരക്കാരനെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണത്തിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
കോടതി വിധിയെ ഉന്നത കോടതികൾ ശരിവെക്കുകയും സൗദി റോയൽ കോർട്ട് വിധി നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തതോടെ ഇന്ന് ( ഞായറാഴ്ച ) കിഴക്കൻ പ്രവിശ്യയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
