തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

സൗദിയിലേക്ക് മാറാൻ നെയ്മർ സമ്മതം മൂളിയതായി റിപ്പോർട്ട്

റിയാദ്: പ്രമുഖ സൗദി ക്ലബ് അൽ ഹിലാലിന്റെ ഓഫറിനോട് നെയ്മർ സമ്മതം മൂളിയതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിലവിൽ പിഎസ്ജിയുമായി കരാറുള്ള നെയ്മറിനെ സ്വന്തമാക്കാൻ അൽ ഹിലാൽ വൻ ട്രാൻസ്ഫർ തുക ഓഫർ ചെയ്തതായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു.

സൗദിയിലെത്തുന്നതോടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ കളിക്കാരൻ നെയ്മർ ആയി മാറും എന്നാണ് സൂചന.

നിലവിൽ അൽ നസ് റിനു വേണ്ടി കളിക്കുന്ന റൊണാൾഡോ യാണ് ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരൻ.

നെയ്മർ കൂടെ വരുന്നതോടെ ലോകത്തെ ഏറ്റവും മുൻ നിരയിലുള്ള ലീഗുകളുടെ പട്ടികയിലേക്കുള്ള സൗദി ലീഗിന്റെ കുതിപ്പിനു ഒന്ന് കൂടെ ആക്കം കൂടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്