തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മരുഭൂമിയിൽ വെച്ച് തേൾ കുത്തിയ കുട്ടിയുടെ ജീവൻ രക്ഷിച്ചു

സൗദിയിലെ അൽ റസിൽ വിഷത്തേൾ കുത്തി അപകടാവസ്ഥയിലായിരുന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.

കുടുംബത്തോടൊപ്പം മരുഭൂമിയിൽ കഴിയവേയായിരുന്നു 10 വയസ്സുകാരനെ വിഷത്തേൾ കുത്തിയത്.

അൽ റസ്‌ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിയതിലൂടെ ഡോക്ടർമാർക്ക് രക്ഷപ്പെടുത്താൻ സാധിക്കുകയായിരുന്നു.

മൂന്ന് ദിവസം കൃത്രിമ ശ്വാസോച്ഛ്വാസം നടത്തിയതിനെത്തുടർന്നാണ് കുട്ടി പൂർണ്ണ ബോധം വീണ്ടെടുത്ത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്