തബൂക്കിൽ സൗദി പൗരനെ കുത്തിക്കൊന്ന സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
സ്വദേശിയെ കത്തി കൊണ്ട് കുത്തിക്കൊന്ന മറ്റൊരു സ്വദേശിയെ തബൂക്കിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ഹമൂദ് ബിൻ മഷ്ഹി അൽ ഹുവൈതി എന്ന സൗദി പൗരനെയാണ് മുഹമ്മദ് ബിൻ ശുവൈമി അൽ മത്വീരി എന്ന സൗദി പൗരനെ വാക്ക് തർക്കത്തെത്തുടർന്ന് കൊല്ലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയുമായിരുന്നു.
വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും തിങ്കളാഴ്ച വധശിക്ഷ നടപ്പാക്കുകയും ചെയ്തുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
