Sunday, September 22, 2024
Saudi ArabiaTop Stories

60 വർഷം പഴക്കമുള്ള ചായപ്പൊടി ഉപയോഗിച്ച് ചായയുണ്ടാക്കി യുവാവ്; വീഡിയോ വൈറലാകുന്നു

60 വർഷം മുമ്പ് ശേഖരിച്ച് വെച്ച ചായപ്പൊടി ഉപയോഗിച്ച് ഒരു അറബി യുവാവ് ചായ ഉണ്ടാക്കുന്ന വീഡിയോ അറബ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ചായ ഉണ്ടാക്കിയ ശേഷം ആസ്വദിച്ച് കുടിച്ച യുവാവ് അതിലേക്ക് ഒരു കഷണം റൊട്ടി കൂടെ വേണമെന്ന് പറഞ്ഞു പോകുന്നതാണ് വീഡിയോയിൽ കാണുന്നത്.

അതേസമയം യുവാവിന്റെ പ്രവർത്തനത്തോട് സോഷ്യൽ മീഡിയ സമ്മിശ്ര പ്രതികരണമാണ് നടത്തിയത്.

ചിലർ ഇത്രയും പഴക്കമുള്ള ചായപ്പൊടി ഉപയോഗിക്കുന്നതിലെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയപ്പോൾ ഈ സംഭവം വിശ്വസിക്കാനാവാത്ത രീതിയിലാണ് മറ്റു ചിലർ പ്രതികരിച്ചിട്ടുള്ളത്.

യുവാവ് 60 വർഷം പഴക്കമുള്ള ചായപ്പൊടി ഉപയോഗിച്ച് ചായ ഉണ്ടാക്കുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്