തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മാതാവിനെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

സ്വന്തം മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ ഹായിലിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഈദ് ബിൻ മുഹമ്മദ്‌ ശംറി എന്ന സൗദി പൗരനെയാണ് തൻറെ മാതാവ് നജ്ല ബിൻ ത് ഹമൂദ് ശംറിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

കൈകൾ കൂട്ടിപ്പിരിച്ചും ശ്വാസം മുട്ടിച്ചും തല ഭിത്തിയിൽ ഇടിപ്പിച്ചുമെല്ലാം ആയിരുന്നു പ്രതി മാതാവിനെ കൊലപ്പെടുത്തിയത്.

പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം അന്വേഷണത്തിൽ കുറ്റകൃത്യം സ്ഥിരീകരിക്കുകയും കേസ് പ്രത്യേക കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.

വിചാരണക്കൊടുവിൽ പ്രതിയുടെ കുറ്റകൃത്യത്തിൻറെ ഹീനത ബോധ്യമായ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

വധശിക്ഷ നടപ്പാക്കാനുള്ള കോടതി വിധിയെ അപ്പിൽ കോടതിയും സുപ്രീംകോടതിയും പിന്തുണയ്ക്കുകയും സൗദി റോയൽ കോർട്ട് വിധി നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തതോടെ ഇന്ന് തിങ്കളാഴ്ച പ്രതിയുടെ വധ ശിക്ഷ ഹായിലിൽ നടപ്പാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്