Saturday, September 21, 2024
Saudi ArabiaTop Stories

10 മിനുട്ടിനുള്ളിൽ 3 ഗോളുകൾ; അൽ നസ് റിന് തകർപ്പൻ ജയം

റിയാദ്: തകർപ്പൻ  ജയത്തോടെഎഎഫ്സി ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി റൊണാൾഡോയുടെ അൽ നസ്ർ.

ഇന്നലെ റിയാദിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ ദുബൈ ക്ലബ് ശബാബ് അൽ അഹ് ലിയെ 4 – 2 നാണ് അൽ നസ്ർ തോൽപ്പിച്ചത്.

മുക്കാൽ മണിക്കൂറോളം 2-1ന് പിന്നിൽ നിന്ന അൽ നസ്ർ അവസാന 10 മിനിറ്റുകളിൽ നടത്തിയ ഗംഭീര തിരിച്ചുവരവിലൂടെയാണ് 4-2ന്റെ ജയം നേടിയത്.

അൽ നസ്രിനു വേണ്ടി ടെലിസ്ക 2 ഗോളുകളും സുൽത്താൻ അൽ ഗനമും ബ്രൊസോവികും ഓരോ ഗോളുകൾ വീതവും  നേടി.  ബ്രോസോവികിന്റെ അൽ നസ്രിലെ ആദ്യ ഗോൾ റൊണാൾഡോയുടെ അസിസ്റ്റിലൂടെയായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഇന്നലെ നടന്ന മത്സരത്തിലെ ഗോളുകൾ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്