തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ സ്കൂളുകൾക്ക് സമീപം ഹോണടിച്ചോ മറ്റോ ശബ്ദമുണ്ടാക്കിയാൽ പിഴ

ജിദ്ദ: വാഹനത്തിനുള്ളിൽ നിന്ന് എന്തെങ്കിലും ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയോ വാഹനമോടിക്കുമ്പോൾ പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ എന്തെങ്കിലും പെരുമാറ്റം നടത്തുകയോ ചെയ്യുന്നത് ട്രാഫിക് ലംഘനമായി കണക്കാക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ശബ്ദമുണ്ടാക്കുന്നത് ക്ലാസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിക്കാനുമുള്ള കുട്ടികളുടെ കഴിവ് നഷ്‌ടപ്പെടുത്തുമെന്ന് മൂറൂർ ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്ത് വെച്ച് ശബ്ദമുണ്ടാക്കുന്നവർക്ക് 300 റിയാൽ മുതൽ 500 റിയാൽ വരെയാണു പിഴ ചുമത്തുകയെന്നും മുറൂർ മുന്നറിയിപ്പ് നൽകി.

അതേ സമയം കുട്ടികളെ ഇറക്കാനും കയറ്റാനും സ്കൂൾ ബസുകൾ നിർത്തുംബോൾ അവയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് 3000 റിയാൽ മുതൽ 6000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മുറുർ നേരത്തെ ഓർമ്മിപ്പിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്