തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

നെയ്മർ ഹിലാലിനു വേണ്ടി ഇന്ത്യയിൽ കളിക്കും

ബ്വ്രസീൽ സൂപർ താരം സൗദിയുടെ അൽ ഹിലാലിൻ്റെ നെയ്മർ ആദ്യമായി ഇന്ത്യയിൽ കളിക്കും. ഏഷ്യൻ ചാംബ്യൻസ് ലീഗിൽ നെയ്മറിൻ്റെ അൽ ഹിലാലും മുംബൈ സിറ്റി എഫ് സിയും ഒരു ഗ്രൂപിൽ ആയതിനാലാണ് മുംബൈ സിറ്റിയെ നേരിടാനെത്തുന്ന അൽ ഹിലാലിനു വേണ്ടി നെയ്മർ ഇന്ത്യയിൽ ബൂട്ടണിയുക.

അതേ സമയം റൊണാൾഡോയുടെ അൽ നസ്റ് ഇറാൻ, ഖത്തർ, താജികിസ്താൻ എന്നിവിടങ്ങളിലെ ക്ളബുകൾ അടങ്ങുന്ന ഗ്രൂപ് ഇയിലാണുള്ളത്.

കരിം ബെൻസിമയുടെ ഇത്തിഹാദ് ഗ്രൂപ് ഉൾക്കൊള്ളുന്ന ഗ്രൂപ് സി യിൽ ഇറാൻ, ഖത്തർ, ഉസ്ബെകിസ്താൻ എന്നീ രാജ്യങ്ങളിലെ ക്ളബുകളാണൂള്ളത്.

ഏഷ്യൻ ചാംബ്യൻസ് ലീഗിൽ കളിക്കുന്ന സൗദിയിലെ നാലാമത്തെ ക്ളബായ അൽ ഫൈഹ ഉൾക്കൊള്ളുന്ന ഗ്രൂപ്പ് എ യിൽ യു എ ഇ, ഉസ്ബെക്, തുർക്മെനിസ്താൻ എന്നീ രാജ്യങ്ങളിലെ ക്ളബുകളാണുള്ളത്.

നാലു പ്രമുഖ സൗദി ക്ളബുകളിലും ലോക പ്രശസ്ത ഫുട്ബോൾ താരങ്ങൾ അണി നിരക്കുന്നെണ്ടന്നതിനാൽ ഈ വർഷത്തെ ഏഷ്യൻ ചാംബ്യൻസ് ലീഗ് ഏറെ ആവേശകരമാകും. സെപ്തംബർ 18 നാരംഭിച്ഛ് മെയ് 18 വരെ നീളുന്നതാണ് മത്സര ഷെഡ്യൂൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്