തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വീണ്ടും റോണാൾഡോ-മാനെ, ശബാബിനെ തകർത്ത് അൽ നസ്ർ

റിയാദ്: ക്രിസ്റ്റ്യാനോ റോണാൾഡോയും സാദിയോ മാനെയും വീണ്ടും അരങ്ങ് തകർത്ത സൗദി പ്രോ ലീഗിലെ പോരാട്ടത്തിൽ ശക്തരായ അൽശബാബിനെ മടക്കമില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് അൽ നസ്ർ.

റോണാൾഡോ പെനാൽട്ടിയിലൂടെ രണ്ട് ഗോളുകൾ നേടിയപ്പോൾ റോണാൾഡോ നല്കിയ അസിസ്റ്റിലൂടെ സാദിയോ മാനെ ഒരു ഗോളും സുൽത്താൻ അൽ ഗന്നം നാലാമത് ഗോളും നേടി.

ഇതോടെ രണ്ട് ജയവും രണ്ട് തോൽ വിയുമായി ലീഗിൽ അൽ നസ്ർ 6 ആം സ്ഥാനത്തെത്തി.

നാല് കളികളിലും ജയിച്ച് 12 പോയിന്റ് നേടിയ ഇത്തിഹാദും അൽ അഹ് ലിയുമാണ് ലീഗിൽ നിലവിൽ മുൻ നിരയിലുള്ളത്.

ഇന്നലെ നടന്ന മത്സരത്തിൽ അൽ അഹ് ലി അൽ ത്വാഇയെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്പിച്ചിരുന്നു.

അൽന സ് റിന്റെ തകർപ്പൻ ജയത്തിൽ ആഹ്ലാദിക്കുന്ന റോണാൾഡോയും സാദിയോ മാനെയും; വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്