സൗദിയിൽ വൻ മയക്ക് മരുന്ന് വേട്ട; നാല് വിദേശികൾ പിടിയിൽ
റിയാദ്: രാജ്യത്തിൻ്റെ സുരക്ഷയെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള മയക്ക് മരുന്ന് ഗുളികകളുടെ വൻ കടത്ത് സൗദി അധികൃതർ പിടിച്ചെടുത്തു.
മൂന്ന് യമനികളും എൻട്രി വിസയിൽ ഉള്ള ഒരു സിറിയക്കാരനുമാണു 34 ലക്ഷം മയക്ക് മരുന്ന് ഗുളികകളുമായി പിടിക്കപ്പെട്ടത്.
അയൺ കട്ടിംഗ് ഷിപ്മെൻ്റിൻ്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു മയക്ക് മരുന്ന് ഗുളികകൾ ഒളിപ്പിച്ചിരുന്നത്.
പ്രതികൾക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പബ്ളിക് പ്രോസിക്യൂഷനു റഫർ ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
