സൗദിയിൽ നിന്ന് നാട്ടിലേക്ക് പറക്കുന്നവർക്ക് ഞെട്ടിക്കുന്ന ഓഫറുമായി ജസീറ എയർലൈൻസ്
ജിദ്ദ: സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് പർച്ചേസ് ചെയ്യുന്നവർക്ക് ഞെട്ടിക്കുന്ന ഡിസ്കൗണ്ടുമായി കുവൈത്ത് ആസ്ഥാനമായ ജസീറ എയർലൈൻസ്.
ജിദ്ദ, റിയാദ്, ദമാം, മദീന, ഖസീം, അബഹ എന്നിവിടങ്ങളിൽ നിന്ന് കൊച്ചി, ഡെൽഹി, ബംഗലുരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നീ ഡെസ്റ്റിനേഷനുകളിലേക്ക് ആണ് ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
ജിദ്ദ – മുംബൈ 199 റിയാൽ, ജിദ്ദ – കൊച്ചി 344 റിയാൽ, ജിദ്ദ -ബംഗലുരു 299 റിയാൽ എന്നിങ്ങനെയാണു ടിക്കറ്റ് നിരക്കുകൾ.
റിയാദ് – കൊച്ചി 344 റിയാൽ, ദമാം – കൊച്ചി 299 റിയാൽ, മദീന – കൊച്ചി 299 റിയാൽ, ഖസീം – കൊച്ചി 299 റിയാൽ, അബ് ഹ – കൊച്ചി 349 റിയാൽ എന്നിങ്ങനെയും ഓഫറുകൾ ലഭ്യമാണ്. റിയാദിൽ നിന്ന് ഡെൽഹി , മുംബൈ എന്നിവിടങ്ങളിലേക്ക് 169 റിയാൽ മാത്രമാണ് നിരക്ക്.
https://booking.jazeeraairways.com/en/select-flight എന്ന ലിങ്കിൽ പോയാൽ ടിക്കറ്റ് നിരക്കുകൾ അറിയാനും ബുക്കിംഗ് പൂർത്തീകരിക്കാനും സാധിക്കും.
കുവൈത്ത് ബജറ്റ് എയർലൈൻ ആയ ജസീറയുടെ കിടിലൻ ഓഫർ നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമാകും എന്നാണ് പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
