ഇതൊക്കെയല്ലേ കറ കളഞ്ഞ സഹോദര സ്നേഹം; താൻ സുഖിക്കുമ്പോൾ തന്റെ സഹോദരങ്ങൾ പ്രയാസപ്പെടുന്നത് ശരിയല്ലെന്ന് പറഞ്ഞ് എല്ലാ സഹോദരങ്ങൾക്കും ഏഴ് ലക്ഷം റിയാലിന്റെ ഫ്‌ളാറ്റുകൾ സമ്മാനം നൽകി സൗദി പൗരൻ
തന്റെ എല്ലാ സഹോദരങ്ങൾക്കും ഏഴ് ലക്ഷം റിയാൽ വിലയുള്ള ഫ്ളാറ്റുകൾ സമ്മാനമായി നൽകി പ്രമുഖ സൗദി സ്നാപ് താരം ഗാസി അദിയാബി.
സഹോദരങ്ങളുമായുള്ള സംഭാഷണത്തിൽ സ്വന്തമായി വീടുകൾ ഇല്ലാത്ത അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കിയപ്പോഴായിരുന്നു ഗാസി അദിയാബി ആറ് സഹോദരങ്ങൾക്കും ഫ്ളറ്റുകൾ സമ്മാനമായി നൽകുന്നതായി പ്രഖ്യാപിച്ചത്.
ഒരു പരിപാടിക്കിടെ തൻ്റെ ആറ് സഹോദരങ്ങളെയും പേരെടുത്ത് അടുത്തേക്ക് വിളിച്ച് ചേർത്തിയ ശേഷമായിരുന്നു സമ്മാനമായി ഫ്ളാറ്റുകൾ നൽകുന്ന വിവരം ഗാസി വെളിപ്പെടുത്തിയത്.
തനിക്ക് അല്ലാഹു നൽകിയ അനുഗ്രങ്ങളെക്കുറിച്ച് പറഞ്ഞ ഗാസി തൻ്റെ പല സഹോദരങ്ങളും പ്രയാസത്തിൽ ജീവിക്കുംബോൾ താൻ മാത്രം സുഖിച്ച് ജീവിക്കുന്നതിൽ അർഥമില്ലെന്ന് പറഞ്ഞായിരുന്നു എല്ലാവരുടെയും മുന്നിൽ വെച്ച് ഫ്ളാറ്റുകൾ സമ്മാനമായി നൽകുന്നത് പ്രഖ്യാപിച്ചത്.
ഗാസി അദിയാബിയുടെ പ്രവർത്തനത്തെ സോഷ്യൽ മീഡിയയിൽ ആളുകൾ പ്രശംസിച്ചു. ബന്ധങ്ങൾ മരിക്കുന്ന ഇക്കാലത്ത് രക്ത ബന്ധത്തിൻ്റെ വില തിരിച്ചറിയുന്ന ഇത്തരം മനുഷ്യർ വലിയ പാഠമാണു പൊതു സമൂഹത്തിനു നൽകുന്നത്.
ഗാസി അദിയാബി തൻ്റെ സഹോദരങ്ങൾക്ക് വില പിടിപ്പുള്ള ഫ്ളാറ്റുകൾ സമ്മാനമായി നൽകുന്നത് പ്രഖ്യാപിക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
