തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ മഴയും കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടേക്കും

റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത വെള്ളിയാഴ്ച വരെ മഴയും കാറ്റും ഇടിമിന്നലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണം.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ, സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പൗരന്മാരോടും വിദേശികളോടും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും വിവിധ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കർശനമായി പാലിക്കാനും ആഹ്വാനം ചെയ്തു.

മക്ക, അസീർ, ജിസാൻ, അൽബാഹ പ്രവിശ്യകളിലെ വിവിധ ഏരിയകളിൽ മഴയും പൊടിക്കാറ്റും മഞ്ഞ് വീഴ്ചയും അനുഭവപ്പെട്ടേക്കും.

റിയാദ്, മദീന, നജ്രാൻ പ്രവിശ്യകളിലും മഴയും കാറ്റും ഉണ്ടാകുമെന്നും നിരീക്ഷണത്തിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്