തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaTop Stories

ചാണ്ടി ഉമ്മനെ ഹൃദയത്തിലേറ്റി പുതുപ്പള്ളി;  അപ്രസക്തനായി ജെയ്ക്

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ ജന ഹൃദയം കവർന്ന് ചാണ്ടി ഉമ്മൻ നേടിയ കൂറ്റൻ ഭൂരിപക്ഷം ജെയ്ക് സി തോമസിന് ജന ഹൃദയം സ്പർശിക്കാനായില്ലെന്ന് വ്യക്തമാക്കുന്നതായി. എൽ ഡി എഫ് ശക്തി  കേന്ദ്രങ്ങളിൽ പോലും ജെയ്ക്കിനു അടി പതറി.

ഉമ്മൻ ചാണ്ടി അനുകൂല വികാരവും സർക്കാർ വിരുദ്ധ നിഷേധ വോട്ടുകളും ജെയ്കിൻ്റെ പരാജയത്തിൻ്റെ ആക്കം കൂട്ടിയിട്ടുണ്ട്.

40,478 വോട്ടുകൾക്കാണു ചാണ്ടി ഉമ്മൻ ജയിച്ചത്. 2011 ൽ ഉമ്മൻ ചാണ്ടിക്ക് ലഭിച്ച 33,255 ന്റെ ഭൂരിപക്ഷം മകൻ മറി കടന്നുവെന്നത് ശ്രദ്ധേയമാണ്.

വിജയത്തെ സർക്കാരിനെതിരായ ജനവികാരം എന്നാണ് യു ഡി എഫ് നേതാക്കൾ വിശേഷിപ്പിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്