സാറ രാജകുമാരി അന്തരിച്ചു
പ്രമുഖ സൗദി രാജകുടുംബാംഗം സാറ ബിൻത് സഅദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജകുമാരി അന്തരിച്ചു.
സൗദി റോയൽ കോർട്ടാണ് രാജകുമാരിയുടെ മരണ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.
ഞായറാഴ്ച മഗ്രിബ് നമസ്ക്കാരാനന്തരം രാജകുമാരിയുടെ മേലുള്ള ജനാസ നമസ്ക്കാരം വിശുദ്ധ മക്ക മസ്ജിദുൽ ഹറാമിൽ വെച്ച് നടക്കും.
അല്ലാഹുവിൻ്റെ കാരുണ്യവും പാപമോചനവും തൃപ്തിയും രാജകുമാരിയുടെ മേൽ വർഷിക്കട്ടെ, അവരെ സ്വർഗീയാരാമത്തിൽ പ്രവേശിപ്പിക്കട്ടെ – റോയൽ കോർട്ട് കുറിപ്പിൽ പ്രാർഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
