സൗദിയിൽ കാർ ഇലക്ട്രിക് ടവറിലിടിച്ച് കത്തി രണ്ട് വിദ്യാർഥികൾ മരിച്ചു
അൽ-ജൗഫ് മേഖലയിലെ ഒരു റോഡിൽ കാർ വൈദ്യുതി ടവറിൽ ഇടിച്ഛ് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.
കാർ ഇടിച്ചതിൻ്റെ ശക്തിയിൽ വൈദ്യുതി ടവർ ഒടിഞ്ഞ് വീണത് വീഡിയോ ക്ളിപ്പിൽ കാണാൻ സാധിക്കുന്നുണ്ട്.
കാർ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. കാറിൽ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നതെന്നും ഒരാൾ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അപകടത്തിൽപെട്ട വിദ്യാർഥികൾ അൽ ജൗഫിലെ ടെക്നിക്കൽ കോളേജിലെ വിദ്യാർഥികൾ ആണെന്നാണു വിവരം. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
