“മലയാളിക്കൂട്ടം സദാഫ്‌കോ റിയാദ്” ഓണാഘോഷവും നാലാം വാർഷികാഘോഷവും സംഘടിപ്പിച്ചു
“മലയാളിക്കൂട്ടം സദാഫ്‌കോ റിയാദ്” സംഘടിപ്പിച്ച ഓണാഘോഷവും നാലാം വാർഷികാഘോഷവും സുലൈ ലുലു ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
നാസർ ചെറുങ്ങോട്ടിലിന്റെ അധ്യക്ഷതയിൽ സാമൂഹിക പ്രവർത്തകൻ നാസർ വണ്ടൂർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
വാർഷിക ജനറൽ ബോഡിയിൽ ജംഷാദ് കാരക്കുന്ന് സ്വാഗതം പറയുകയും ഷെഫീഖ് മഞ്ചേരി റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ശിഹാബ് ഒതുക്കുങ്ങൽ ഹബീബ് ഒമാനൂർ അരുൺ തൃശ്ശൂർ മജീദ് പതിനാറുങ്ങൽ എന്നിവർ ആശംസകൾ നേർന്നു.
കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങളും വടം വലിയും പരിപാടിക്ക് ആവേശമായി.റിയാദിലെ പ്രശസ്ത അവതാരിക ഷെബി മൻസൂറിന്റെ അവതരണത്തിലൂടെ മുത്തലിബ് കാലിക്കറ്റ്,പവിത്രൻ കണ്ണൂർ,നൗഫൽ വടകര, ആൻഡ്രിയ ജോൺസൺ ,അഭിനന്ദ ബാബു എന്നീ റിയാദിലെ പ്രശസ്ത ഗായകർ പങ്കെടുത്ത ഗാനമേളയോടു കൂടി നാലാം വാർഷികത്തിന് സമാപനമായി.
പുതിയ കമ്മിറ്റിയായി നഹിം വടക്കേമണ്ണ പ്രസിഡന്റും ഷെഫീഖ് ആലുക്കൽ സെക്രട്ടറിയായും ജലീൽ തൃശ്ശൂർ ജോ- സെക്രട്ടറി മജീദ് കെ പി ചെമ്മാട് വൈ പ്രസിഡന്റ് അബ്ദുസ്സലാം കണ്ണമംഗലം ഖജാൻജി,മജീദ് ചോല, അനീസ് വർക്കല, സഫീർ പട്ടാമ്പി, അഭിജിത് എന്നിവരെ തെരഞ്ഞെടുത്തു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
