തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

ഫാത്തിമ മുഅ്മിനക്ക് 3 വർഷം ജയിൽ ശിക്ഷ

വാഹനാപകടക്കേസിൽ പ്രതിയായ പ്രശസ്ത കുവൈത്തി ഫാഷനിസ്റ്റ ഫാത്തിമ മുഅ്മിനക്ക് കുവൈത്ത് മിസ്‌ഡമെനർ കോടതി മൂന്ന് വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു.

കഴിഞ്ഞ ആഗസ്റ്റിൽ ആയിരുന്നു രണ്ട് പേരുടെ മരണത്തിനും രണ്ട് പേരുടെ പരിക്കിനും ഫാത്തിമ മുഅ്മിനയുടെ അശ്രദ്ധ ഡ്രൈവിംഗ് കാരണമായത്.

നരഹത്യ, അമിത വേഗത, റെഡ് സിഗ്നൽ കട്ട് ചെയ്യൽ, ലഹരിയിൽ വാഹനമോടിക്കൽ തുടങ്ങി 10 കുറ്റങ്ങളാണ് കോടതി പ്രതിക്കെതിരെ ചുമത്തിയത്.

മറ്റുള്ളവരുടെ സ്വത്തിനും പൊതു സ്വത്തിനും നാശനഷ്ടം വരുത്തിയതിന് പുറമെ, ഇൻഷുറൻസില്ലാതെയും, വാഹന പെർമിറ്റ്‌ ഇല്ലാതെയും അശ്രദ്ധമായി വാഹനമോടിച്ച പ്രതിയെ കോടതി ശാസിക്കുകയും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്