തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിക്ക് അറബ് ലോകത്ത് 13 ആം സ്ഥാനം

സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിക്ക് അറബ് ലോകത്ത് 13 ആം സ്ഥാനവും ഒമാനിൽ ഒന്നാം സ്ഥാനവും ലഭിച്ചു. വെബോമെട്രിക് റാങ്കിംഗ് വെബ്സൈറ്റിലാണു ഇത് വ്യക്തമാക്കിയത്.

അറബ് ലോകത്തെ 1149 കോളേജുകളിൽ നിന്നും യൂണിവേഴ്സിറ്റികളിൽ നിന്നുമാണു സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിക്ക് 13 ആം റാങ്ക് ലഭിച്ചത്.

ആഗോള തലത്തിൽ 11,995 യൂണിവേഴ്സിറ്റികളിൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിക്ക് 1353 ആം സ്ഥാനമുണ്ട്.

സൗദിയിലെ കിംഗ് സൗദ് യൂണിവേഴ്സിറ്റിയാണു അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്