ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മക്കയിൽ മരിച്ചു
മക്ക: വിശുദ്ധ ഉംറ കർമ്മം നിർവ്വഹിക്കാനെത്തിയ മലപ്പുറം താനാളൂർ സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
ഓമച്ചപ്പുഴ പരേതനായ വടുതല മമ്മുതു മാലായിയുടെ മകൾ പാത്തുക്കുട്ടി (57) യാണ് മക്കയിൽ മരിച്ചത്.
സ്വകാര്യ ഉംറ ഗ്രുപ്പിൽ എത്തിയതായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ മറവ് ചെയ്തു.
ഭർത്താവ്: മൊയ്തീൻ വേങ്ങര, മക്കൾ: മൻസൂർ, മുംതാസ്. മയ്യിത്ത് സംസ്ക്കരണ ചടങ്ങിൽ സാമൂഹിക പ്രവർത്തകരും ബന്ധുക്കളും പങ്കെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
