തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaTop Stories

ടിക്കറ്റ് ചോദിച്ചു; തൃശൂരിൽ ടിടിഇയെ യാത്രക്കാരന്‍ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ: തൃശൂർ വെളപ്പായയിൽ ടിടിഇയെ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു.

എറണാകുളം സ്വദേശിയായ കെ വിനോദിനെയാണ്  ടിക്കറ്റ് ചോദിച്ചതിൻ്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരൻ  ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. താഴെ വീണ ടിടിഇയുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു.

സംഭവത്തില്‍  പ്രതി ഒഡിഷ സ്വദേശിയായ രജനീകാന്തിനെ പാലക്കാട് റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇയാൾ മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു.

നേരത്തേ ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്ന വിനോദിനെ രണ്ട് വര്‍ഷം മുമ്പാണ്  ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്