സൗദിയിലെ തൊഴിലാളികളുടെയും സ്ഥാപനങ്ങളുടെയും കണക്ക് വെളിപ്പെടുത്തി മന്ത്രി
സൗദിയിലെ പൊതു, സ്വകാര്യ മേഖലകളിലെ ആകെ തൊഴിലാളികളുടെയും സൗദിയിലെ ആകെ സ്ഥാപനങ്ങളുടെയും എണ്ണം വ്യക്തമാക്കി സാമൂഹിക ക്ഷേമ മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി.
വ്യത്യസ്ത രാജ്യക്കാരായ 13 മില്യൺ വിദേശികളാണ് സൗദിയിൽ ജോലി ചെയ്യുന്നത്. സൗദിൽ 1.2 മില്യൺ സ്ഥാപനങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
“ആളുകളുടെ ജീവൻ പരിപാലിക്കുന്നത് നിയമാനുസൃതമായ തത്വമാണ്,” 73% സ്ഥാപനങ്ങളും തൊഴിൽപരമായ സുരക്ഷയും ആരോഗ്യവും പാലിക്കുന്നുണ്ട്.
“ഈ രാജ്യത്ത് വരുന്ന എല്ലാവരും അവരുടെ ആരോഗ്യവും സുരക്ഷയും ശ്രദ്ധിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” വെന്നും
റിയാദിൽ ഹ്യൂമൻ റിസോഴ്‌സ് മന്ത്രാലയം സംഘടിപ്പിച്ച തൊഴിൽ സുരക്ഷ, ആരോഗ്യ കോൺഫറൻസിൽ മന്ത്രി കൂട്ടി ച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
