Saturday, September 21, 2024
FootballSaudi ArabiaTop Stories

സൗദി പ്രോ ലീഗിലെ 32 ആം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഇത്തിഹാദ് കളത്തിൽ

ജിദ്ദ: സൗദി പ്രോ ലീഗിലെ 32 ആം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് മുതൽ തുടക്കം കുറിക്കും.

മുന്ന് മത്സരങ്ങൾ ആണ് ഇന്ന് നടക്കുക. അൽ ത്വാഇ അൽ ഫത്‌ഹിനെയും, അൽ വഹ്ദ അൽ റാഇദിനെയും, ഇത്തിഹാദ് ഖലീജിനെയും നേരിടും.

പ്രബലരായിട്ടും തുടർച്ചയായ മോശം റിസൾട്ട് ഇത്തിഹാദിനെതിരെ കനത്ത വിമർശനങ്ങൾക്ക് കാരണമാക്കിയിട്ടുണ്ട് എന്നതിനാൽ ഇന്ന് ഇത്തിഹാദിന് അഭിമാനപ്പോരാട്ടമായിരിക്കും.

അതേ സമയം ഇനിയും മത്സരങ്ങൾ ബാക്കി നിൽക്കെ പോയിന്റ് നിലയിൽ ഏറെ മുന്നിലുള്ള അൽ ഹിലാൽ ഈ സീസണിലെ സൗദി ലീഗ് വിജയികളായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്