തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

പുതിയ ലോക റെക്കോർഡിട്ട് റൊണാൾഡോ; സൗദി പ്രോ ലീഗ് അവസാനിച്ചു

റിയാദ്: 2023-24 സൗദി പ്രോ ലീഗിലെ അവസാന മത്സരത്തിൽ ഇത്തിഹാദിനെതിരെ ഇരട്ട ഗോളുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോ പുതിയ റെക്കോർഡിട്ടു.

നാല് വ്യത്യസ്ത ലീഗുകളിൽ ടോപ്പ് ഗോൾ സ്‌കോററായി ഫിനിഷ് ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരൻ എന്ന നേട്ടമാണ് റൊണാൾഡോ കൈവരിച്ചത്.  ലാ ലിഗ, പ്രീമിയർ ലീഗ് , സിരി എ , സൗദി പ്രോ ലീഗ് എന്നിവയിൽ ആണ് റൊണാൾഡോ ടോപ് സ്കോറർ ആയത്.

അതോടൊപ്പം സൗദി പ്രോ ലീഗ് ചരിത്രത്തിൽ ഒരു ഫുൾ ലീഗിൽ എറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ എന്ന റെക്കോർഡും റൊണാൾഡോ കൈവരിച്ചിട്ടുണ്ട്. 35 ഗോളുകൾ നേടിയ റൊണാൾഡോ 5 വർഷം മുമ്പ് ഹംദല്ല നേടിയ 34 ഗോൾ എന്ന റെക്കോർഡ് ആണ് തകർത്തത്. അൽ നസ്രിനു വേണ്ടി സൗദി ലീഗ് അടക്കം വ്യത്യസ്ത മത്സരങ്ങളിലായി  ഈ സീസണിൽ റൊണാൾഡോ 44 ഗോളുകൾ നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന അൽ നസ്ർ – അൽ ഇത്തിഹാദ് മത്സരത്തിൽ 4 – 2 എന്ന സ്കോറിൽ ആയിരുന്നു അൽ നസ്ർ വിജയിച്ചത്.

ഇത്തിഹാദിനെതിരെ ഇന്നലെ റൊണാൾഡോ ഗോൾ നേടുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്