രണ്ട് പേർക്ക് സൗദി പൗരത്വം നൽകി; ഒരു സ്ത്രീയുടെ പൗരത്വം റദ്ദാക്കി; പേര് വിവരങ്ങൾ അറിയാം
റിയാദ്: രണ്ട് വ്യക്തികൾക്ക് സൗദി പൗരത്വം നൽകിയതായും ഒരു സ്ത്രീയുടെ സൗദി പൗരത്വം എടുത്ത് കളഞ്ഞതായും ഉമ്മുൽ ഖുറാ പത്രം വെളിപ്പെടുത്തി.
റിയാദ് മേഖലയിലെ സിവിൽ സ്റ്റാറ്റസ് ജനറൽ അഡ്മിനിസ്ട്രേഷൻ പൗരത്വം ലഭിച്ചവരുടെയും പൗരത്വം നഷ്ടപ്പെട്ടയാളുടെയും പേര് വിവരങ്ങൾ വെളിപ്പെടുത്തി.
ഖാലിദ് അദീബ് ജദീഉ മുഹമ്മദ് അൽ-നാസർ അൽ-വൽദ, ജൂരി അദീബ് ജദീഉ മുഹമ്മദ് അൽ-നാസർ അൽ-വൽദ എന്നിവർക്കാണ് സൗദി പൗരത്വം നൽകിയത്.
അതേ സമയം സമീറ അഹ്മദ് മഹ്മൂദ് അസ ബൂബ് എന്ന സ്ത്രീയുടെ സൗദി പൗരത്വം ആണു എടുത്ത് കളഞ്ഞത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
