തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഇപ്പോൾ മുട്ട വേവാൻ പുഴുങ്ങേണ്ട ആവശ്യമില്ല; വീഡിയോ കാണാം

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ ചൂട് അസഹനീയാം വിധം തുടരുകയാണ്.

അമിതമായ ചൂട് കാരണം ഇീസ്റ്റേൺ പ്രൂവിൻസിലെ ഒരു സ്ഥലത്ത് വാട്ടർ ടാങ്ക് പോലും ഉരുകിയ വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു.

എന്നാൽ ഇപ്പോൾ ജിദ്ദയിലെ ഒരു വ്യക്തി  തനിക്കുണ്ടായ ഒരു അനുഭവം സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തത് വൈറലായിരിക്കുകയാണ്.

ഇയാൾ വാങ്ങിയ ഒരു ട്രേ മുട്ട അയാൾ കാറിൽ മറന്ന് വെക്കുകയും പിന്നീട് അത് എടുക്കാൻ പോകുകയും ചെയ്‌തപ്പോൾ ഉണ്ടായ അനുഭവം ആണ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുള്ളത്.

ട്രേയിലുണ്ടായിരുന്ന മുട്ടകൾ ചൂട് കാരണം താനെ വെന്ത നിലയിൽ ആണ് കാണപ്പെട്ടത്. ഇയാൾ മുട്ടകൾ ട്രേയിൽ നിന്ന് എടുത്ത് തോട് നീക്കി ചൂടിൽ വെന്ത മുട്ടകൾ വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഞാൻ ഒരു ട്രേ മുട്ട വാങ്ങി, അത് എങ്ങനെയാണ് വെന്തതെന്ന് നോക്കൂ, അല്ലാഹു, നമ്മേ ചൂടിൽ നിന്ന് രക്ഷിക്കട്ടെ എന്ന് പറഞ്ഞ് യുവാവ് മുട്ടകൾ ചൂടിൽ വെന്തത് കാണിക്കുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്