Saturday, September 21, 2024
Saudi ArabiaTop Stories

നോര്‍ക്ക പ്രവാസി സംരംഭകത്വ ശില്പശാല ജൂൺ 24ന്  നിലമ്പൂരില്‍. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

പ്രവാസിസംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ഏകദിന സംരംഭകത്വ ശില്‍പശാല ജൂണ്‍ 24 ന് മലപ്പുറം നിലമ്പൂരില്‍ നടക്കും. 

നിലമ്പൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന ശില്‍പശാല രാവിലെ 09.30 ന്  മുനിസിപ്പൽ ചെയർമാൻ ശ്രീ. മാട്ടുമ്മൽ സലീം  ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

പങ്കെടുക്കാൻ താല്പര്യമുള്ളവർ  NBFC യിൽ  ഇമെയിൽ/ ഫോൺ മുഖാന്തിരം  പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/ +91-8592958677 നമ്പറിലോ  (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  ബന്ധപ്പെടേണ്ടതാണ്.

ശില്പശാലയില്‍ പങ്കെടുക്കുന്നവരില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കായി തുടര്‍ പരിശീലനങ്ങളും ലഭ്യമാക്കും.  നടപ്പു സാമ്പത്തികവര്‍ഷം 20 സംരംഭകത്വ ശില്‍പശാലകളും, 5 സംരംഭകത്വ പരിശീലനപരിപാടികളും ,മേഖലാഅടിസ്ഥാനത്തിലുളള രണ്ട് പരിശീലന പരിപാടികളും  സംഘടിപ്പിക്കനാണ് ലക്ഷ്യമിടുന്നത്.

ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, നോര്‍ക്ക റൂട്ട്സ് വഴി നല്‍കിവരുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും അവബോധം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് ശില്‍പശാല. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി.  കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്