സൗദി രാജകുമാരി അന്തരിച്ചു
സൗദി രാജകുമാരി സുൽത്താന ബിൻത് സൗദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് അന്തരിച്ചു. റോയൽ കോർട്ടാണ് രാജകുമാരിയുടെ മരണവിവരം പുറത്തു വിട്ടത്.
നാളെ ഹിജ്റ 1/2/1446 തിങ്കൾ, റിയാദ് നഗരത്തിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം സുൽത്താന ബിൻത് സൗദ് രാജകുമാരിയുടെ മയ്യിത്ത് നമസ്കാരം നടത്തുമെന്ന് റോയൽ കോർട്ട് അറിയിച്ചു.
രാജകുമാരിയുടെ മരണത്തിൽ റോയൽ കോർട്ട് അനുശോചനം അറിയിച്ചു. രാജകുമാരിക്ക് സർവശക്തനായ അല്ലാഹുവിന്റെ കാരുണ്യവും, പാപമോചനവും ലഭിക്കാനും, വിശാലമായ സ്വർഗത്തിൽ ഇടം ലഭിക്കാനും റോയൽകോർട്ട് പ്രസ്താവനയിൽ പ്രാർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
