ബുധനാഴ്‌ച, മെയ്‌ 6, 2026
Middle EastSaudi ArabiaTop Stories

ഗാസ സ്‌കൂളിന് നേരെയുള്ള ബോംബാക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ

മധ്യ ഗാസാ മുനമ്പിലെ നുസെറാത്ത് ക്യാമ്പിൽ കുടിയൊഴിപ്പിക്കപ്പെട്ട സിവിലിയൻമാരെ പാർപ്പിച്ചിരിക്കുന്ന സ്കൂളിന് നേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ബോംബാക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുകയും സിവിലിയൻമാരെയും, ദുരിതാശ്വാസ ക്യാമ്പുകളെയും, ദുരിതാശ്വാസ പ്രവർത്തകരുടയും സംരക്ഷണം ഉറപ്പാക്കണമെന്നും സൗദി ആവർത്തിച്ചു.

യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പാലസ്തീൻ റെഫ്യൂജീസുമായി (UNRWA) അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്‌കൂളിലാണ് അധിനിവേശ സേന ബോംബാക്രമണം നടത്തിയത്.

ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 16 പേർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസ്ലീം വേൾഡ് ലീഗും അധിനിവേശ സേന നടത്തിയ ബോംബാക്രമണത്തെ അപലപിച്ചു.

ലീഗ് സെക്രട്ടറി ജനറലും മുസ്‌ലിം പണ്ഡിതരുടെ അസോസിയേഷൻ ചെയർമാനുമായ മുഹമ്മദ് അൽ-ഇസ്സ എല്ലാ അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനത്തെ അപലപിച്ചു.

പ്രദേശങ്ങളിലെ ഈ വിനാശകരമായ മാനുഷിക സാഹചര്യത്തോട് അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa