Friday, September 20, 2024
FootballSaudi ArabiaTop Stories

മൂസ സൗദിയിലേക്ക്

ജിദ്ദ: പ്രമുഖ ഫ്രഞ്ച് ഫുട്ബോൾ താരം മൂസ ദിയാബി ഇനി സൗദി പ്രോ ലീഗിൽ ഇത്തിഹാദിനായി പന്ത് തട്ടും. ഇംഗ്ലീഷ് ക്ലബ് ആസ്റ്റൺ വില്ലയിൽ നിന്നാണ് മൂസ ദിയാബി ഇത്തിഹാദിലേക്ക് എത്തുന്നത്.

ആസ്റ്റൺ വില്ലയിൽ നിന്ന് വരുന്ന ഫ്രഞ്ച് വിംഗർ മൂസ ദയാബിയുമായി 2029 വരെ നീളുന്ന കരാർ ഒപ്പിട്ടതായി ഇത്തിഹാദ് ജിദ്ദ  പ്രഖ്യാപിച്ചു.

25 കാരനായ മൂസ ദയാബി  തൻ്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത് പാരീസ് സെൻ്റ്-ജെർമെയ്‌നിലൂടെയാണ്,  2018 ൽ ഇറ്റാലിയൻ ക്രോട്ടോണിലേക്ക് വായ്പയായി നൽകി, തുടർന്ന് അദ്ദേഹം ജർമ്മൻ ബയേർ ലെവർകുസണിലേക്ക് മാറി, ശേഷം കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയിലേക്ക് മാറി.

ഫ്രഞ്ച് ദേശീയ ടീമിൽ 11 മത്സരങ്ങൾ കളിച്ച ദയബി 2021ൽ യൂറോപ്യൻ നേഷൻസ് ലീഗ് നേടിയ ടീമിൻ്റെ ഭാഗമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്